ജനാധിപത്യത്തിനെതിരെ അരാജകത്വത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ എസ്ഐആറിന്റെ ശരി-തെറ്റുകള്‍’ എന്ന ശീര്‍ഷകത്തില്‍ ബി.ജെ.പി സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജനാധിപത്യം വലിയ രീതിയില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പല പ്രസ്താവനകളും ഭാരതത്തെ തകര്‍ക്കുന്ന രീതിയിലുള്ളതാണെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. ജനാധിപത്യം ഭാരതീയരുടെ ഡിഎന്‍എയുടെ ഭാഗമാണ്. ജനാധിപത്യം തകര്‍ക്കാന്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയിലൂടെ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ അതിനെ എതിര്‍ത്ത് പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.അഡ്വ. സി.കെ. സജി നാരായണന് അധ്യക്ഷനായി.ബിജെപി സംസ്ഥാന വക്താവ് പി.ആര്. ശിവശങ്കരന് വിഷയാവതരണം നടത്തി.രാഷ്ട്രീയ നിരീക്ഷകന് ഫക്രുദീന്‍ അലി മുന്‍ ഹൈക്കോടതി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്, സോഷ്യല്‍ അനലിസ്റ്റ് അഡ്വ. ആശ ഉണ്ണിത്താന്, ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ സി.വി. സജിനി, കോര്പ്പറേഷന് കൗണ്‍സിലര്‍ രഘുനാഥ് സി. മേനോന് എന്നിവര്‍ സംസാരിച്ചു.ബിജെപി ജില്ലാ പ്രസിഡണ്ട് ജസ്റ്റിന് ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, എംഎസ്എംഇ സെല്‍ സംസ്ഥാന കോ-കണ്‍വീനര്‍ സി.ബി.നിജേഷ്, സതീഷ് മേനോന് എന്നിവര്‍ നേതൃത്വം നല്കി.



