30.7 C
Kunnamkulam
Monday, November 2, 2026
Home Bureaus Kunnamkulam ‘പെണ്ണ്’ മ്യൂസിക് വീഡിയോയിലൂടെ കുന്നംകുളത്തിന്റെ അഭിമാനമായ സിന്ധു ഭദ്രയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

‘പെണ്ണ്’ മ്യൂസിക് വീഡിയോയിലൂടെ കുന്നംകുളത്തിന്റെ അഭിമാനമായ സിന്ധു ഭദ്രയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

3

കുന്നംകുളം നഗരസഭ കുടുംബശ്രീ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 300 ഓളം സ്ത്രീകള്‍ അണിനിരന്ന പെണ്ണ്’ മ്യൂസിക് വീഡിയോയിലൂടെ കുന്നംകുളത്തിന്റെ അഭിമാനമായ കവിയും എഴുത്തുകാരിയുമായ സിന്ധു ഭദ്രയ്ക്ക് വീണ്ടും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം. അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് മൂവി മേക്കേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് (എ.എസ്.എം.എം.എ) സംഘടിപ്പിച്ച അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം-മ്യൂസിക്കല്‍ വീഡിയോ ഫെസ്റ്റിവല്‍ 2026-ല്‍ മികച്ച രണ്ടാമത്തെ സംവിധായികയ്ക്കുള്ള പുരസ്‌കാരം സിന്ധു ഭദ്ര സ്വന്തമാക്കി.കഴിഞ്ഞ മാര്‍ച്ച് 8 ലോക വനിതാ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഈ മ്യൂസിക് വീഡിയോയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് സിന്ധു ഭദ്രയാണ്. കഴിഞ്ഞ ദിവസം (ഒക്ടോബര്‍ 31) തിരുവനന്തപുരം ഭാരത് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റും കഥാകാരനുമായ ജോര്‍ജ്ജ് ഓണക്കൂറില്‍ നിന്നും സിന്ധു ഭദ്ര പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാര വേദിയില്‍ പെണ്ണ്’ മ്യൂസിക് വീഡിയോയുടെ പ്രത്യേക പ്രദര്‍ശനവും നടന്നു.മുന്‍ മന്ത്രി എന്‍. ശക്തന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപ്, പ്രവീണ്‍ ഇലവങ്കര, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, അഭിനേത്രി ഉമാ നായര്‍ തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.കലാ-സാഹിത്യ മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഏജന്‍സിയായ ഭാരത് സേവക് സമാജ് (ബി എസ് എസ്) നല്‍കിയ ദേശീയ പുരസ്‌കാരവും നേരത്തെ സിന്ധു ഭദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ബി എസ് എസ് തിരുവനന്തപുരം ആസ്ഥാന മന്ദിരത്തില്‍ വെച്ച് ദേശീയ അധ്യക്ഷന്‍ ബാലചന്ദ്രനില്‍ നിന്നാണ് ഇവര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭയിലെ ചെമ്മണ്ണൂര്‍ സ്വദേശിയായ സിന്ധു ഭദ്ര, തുടര്‍ച്ചയായ അംഗീകാരങ്ങളിലൂടെ പ്രാദേശിക പ്രതിഭകള്‍ക്ക് വലിയ പ്രചോദനമായി മാറുകയാണ്.

 

 

ADVERTISEMENT
error: Content is protected !!