29.1 C
Kunnamkulam
Sunday, November 1, 2026
Home Bureaus Kunnamkulam കുന്നംകുളം മെയിന്‍ റോഡ് പള്ളി പെരുന്നാളിന് തുടക്കം; ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

കുന്നംകുളം മെയിന്‍ റോഡ് പള്ളി പെരുന്നാളിന് തുടക്കം; ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു

4

കുന്നംകുളം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നു. 124-ാമത് ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി.പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കുന്നംകുളം മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ദേവാലയത്തെയും പരിസരത്തെയും മനോഹരമായ ദീപാലങ്കാരങ്ങളാല്‍ പ്രകാശപൂരിതമാക്കി.
വികാരി ഫാ. ജോസഫ് ജോര്‍ജ്ജ് ഒ.കെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കൈക്കാരന്‍ ഉല്ലാസ് വി.ഐ, സെക്രട്ടറി സി.കെ. ബാബു,പെരുന്നാള്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.പെരുന്നാളാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പള്ളിയങ്കണത്തില്‍ ബാന്‍ഡ് സംഗമവും ചെണ്ടമേളവും നടന്നു. ഞായര്‍, തിങ്കള്‍ തീയതികളില്‍ നടക്കുന്ന പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ക്കായി ഇടവകയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്. ഞായറാഴ്ച വൈകിട്ട് 6:55 ന് ആത്മീയ ഘോഷയാത്രയ്ക്ക് സ്വീകരണം നടക്കും. തുടര്‍ന്ന് 7 മണിക്ക് സന്ധ്യാ നമസ്‌കാരവും അടൂര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ കൊടിയും, സ്ലീബയും, ശ്ലൈഹിക വാഴ് വും നടക്കും. പ്രധാന പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച രാവിലെ 7:30ന് ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, അനുസ്മരണയോഗം, പരുമല തിരുമേനി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവ നടക്കും. ഉച്ചക്ക് ആരംഭിക്കുന്ന പ്രാദേശിക പെരുന്നാള്‍ കമ്മിറ്റികളുടെ ആഘോഷങ്ങള്‍ വൈകിട്ട് 5 മണിക്ക് പള്ളിയില്‍ എത്തി സമാപിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, കൊടിയും സ്ലീബയും ഇറക്കല്‍, നേര്‍ച്ച വിതരണം എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. വികാരി ഫാ. ജോസഫ് ജോര്‍ജ്ജ് ഒ.കെ, കൈക്കാരന്‍ ഉല്ലാസ് വി.ഐ, സെക്രട്ടറി സി.കെ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പെരുന്നാള്‍ ആഘോഷങ്ങളുടെ ഏകോപനം നടത്തുന്നത്.

 

ADVERTISEMENT
error: Content is protected !!