26.8 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Punnayurkulam പാരന്റിംഗ് സെഷനും വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ചുമതല കൈമാറലും നടത്തി

പാരന്റിംഗ് സെഷനും വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ചുമതല കൈമാറലും നടത്തി

കരിക്കാട് അല്‍-അമീന്‍ സ്‌കൂളില്‍ പാരന്റിംഗ് സെഷനും, തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ചുമതല കൈമാറുന്ന ചടങ്ങും നടത്തി.കുന്നംകുളം എസ്.ഐ ലോഫി രാജ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ പഠന ക്ലാസുകള്‍ക്ക് ഷെറിന്‍ കളത്തില്‍, സുരേഷ്‌കുമാര്‍, കമറുല്‍ ജമാല്‍, എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ സ്‌കൂള്‍ മേനേജര്‍ അബു മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജമാല്‍ കരിക്കാട്, പിടിഎ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ അധ്യാപകര്‍ സ്‌കൂള്‍ ലീഡര്‍മാര്‍ക്ക് സത്യവാചകം ചെല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ നാസര്‍ സ്വാഗതവും അല്‍-അമീന്‍ സ്‌കൂള്‍ അഡ്മിനിസ്റ്റെറ്റര്‍ അബ്ദുള്‍ ഗനി നന്ദിയും പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!