28.7 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kechery സ്‌കോളര്‍ഷിപ്പ്-എന്‍ഡോവ്‌മെന്റ് വിതരണ ചടങ്ങ് നടത്തി

സ്‌കോളര്‍ഷിപ്പ്-എന്‍ഡോവ്‌മെന്റ് വിതരണ ചടങ്ങ് നടത്തി

വിദ്യ ഇന്റര്‍ നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പിന്തുണയേകുന്നതിനായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ്-എന്‍ഡോവ്‌മെന്റ് വിതരണ ചടങ്ങ് തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജില്‍ നടത്തി.’വിദ്യാ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഗിരീഷ് കുമാര്‍ മാലിട്ടിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍, വ്യവസായ പ്രമുഖനും എ.വിഎ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ സി.ഇ.ഒയുമായ ഡോ. എ.വി. അനൂപ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഡോ സുനിത സി, സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍, സ്‌കോളര്‍ഷിപ്പ് കമ്മിറ്റി കണ്‍വീനര്‍ വിദ്യാസാഗര്‍, ചീഫ് പാട്രണ്‍ പി.കെ. അശോകന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജു കരുണാകരന്‍, മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രകാശ് നടേശന്‍, ഡോ എം.എല്‍ വിനില എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്രാവബോധം പ്രോത്സാഹിപ്പിക്കുന്നതിന്, കോളേജിലെ വിദ്യാ സോഷ്യല്‍ എംപവര്‍മെന്റ സെന്റര്‍, വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമില്‍ വിജയികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വിദ്യ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്, എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ സ്‌കോളര്‍ഷിപ്പുകളും പുരസ്‌കാരങ്ങളും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. വിദ്യ അലുമിനി അസോസിയേഷന്‍ 2010-14 ബാച്ച്, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ച 5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും ചടങ്ങില്‍ നിര്‍വഹിച്ചു.ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച സമഗ്ര സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ‘റൂട്ട്‌സ്’ വിജയികളും വിദ്യയില്‍ ഇലക്ട്രിക്കല്‍ പ്രോഗ്രാമില്‍ പ്രവേശനം നേടിയതുമായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും മുന്‍ ഡീന്‍ അക്കാദമിക്സ് ഡോ. സുധ ബാലഗോപാലന്‍ നിര്‍വഹിച്ചു.വി ഐ സി ടി വൈസ് ചെയര്‍മാന്‍ കെ.കെ. തിലകന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ലാല്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. പി. ആര്‍ ഷാലിജ് ഡയറക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ അഡ്വ. പി. എന്‍. ഉണ്ണിരാജന്‍, ഹോണരറി അഡൈ്വസര്‍ ജി. മോഹനചന്ദ്രന്‍ , ഡോ. സുനിത സി, ഇ. ജി. അശോകന്‍, പ്രകാശ് നടേശന്‍, രാജു കരുണാകരന്‍, എന്നിവര്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!