പുന്നയൂര്‍ക്കുളം ചമ്മനൂര്‍ ജുമാ മസ്ജിദില്‍ ഖത്തീബായും, നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ അധ്യാപകനായും ദീര്‍ഘകാലം സേവനം ചെയ്തിരുന്ന ഉസ്താദ് അലി ദാരിമിക്ക് ചമ്മനൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.നൂറുല്‍ ഹുദാ ഹയര്‍ സെക്കണ്ടറി മദ്രസയില്‍ നടത്തിയ പരിപാടി മഹല്ല് വൈസ് പ്രസിഡന്റും തൊഴിയൂര്‍ ഐ.സി.എ കോളേജ് വൈസ് പ്രിന്‍സിപ്പാളും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ രജിസ്റ്റാറുമായ ഡോക്ടര്‍ ഐ പി അബ്ദുള്‍ റസാഖ് ഉദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് കമ്മിറ്റി അധ്യക്ഷന്‍ അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ജുമാമസ്ജിദ് പുനര്‍നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ അലി പഷ്ണത്തയില്‍, അബുദാബി കമ്മിറ്റി പ്രതിനിധി ബാപ്പു വലിയകം, മഹല്ല് കമ്മിറ്റി മെമ്പര്‍ അബ്ദുല്‍ റെഹ്‌മാന്‍ കുന്നുംകാട്ടില്‍, കാലിദ് അറക്കല്‍, കുഞ്ഞുമോന്‍ കോട്ടത്തയില്‍, മഹല്ല് കമ്മി മുന്‍ ട്രഷറര്‍ പി സി മുഹമ്മദുണ്ണി, മഹല്ല് മെമ്പര്‍ റസാഖ് പാവൂരയില്‍, ഖത്തര്‍ കമ്മിറ്റി പ്രതിനിധി ഫൈസല്‍ പന്തലായിനിത്തറയില്‍ എന്നിവര്‍ സംസാരിച്ചു. മഹല്ല് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഉസ്താദിന് മൊമെന്റോ നല്‍കി.മഹല്ല് സെക്രട്ടറി ഷഫീക് വലിയവളപ്പില്‍ സ്വാഗതവും മഹല്ല് ട്രഷറര്‍ കോട്ടത്തയില്‍ കുഞ്ഞിമൊഹമ്മദ് നന്ദിയും പറഞ്ഞു.



