26.8 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Guruvayur എസ്.ജാനകിയമ്മക്ക് അനുസ്മരണവുമായി ‘ജാനകി സ്മൃതി’ സംഘടിപ്പിച്ചു

എസ്.ജാനകിയമ്മക്ക് അനുസ്മരണവുമായി ‘ജാനകി സ്മൃതി’ സംഘടിപ്പിച്ചു

പാറന്നൂര്‍ ജനകീയ വായനശാല വനിതാവേദിയുടെ നേതൃത്വത്തില്‍ എസ്.ജാനകി അനുസ്മരണം സംഘടിപ്പിച്ചു. വായനശാലാ ഹാളില്‍ ജാനകി സ്മൃതി എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എസ്.ജാനകിയുടെ അനുസ്മരണ പ്രഭാഷണവും, ഗാനങ്ങളുടെ അവതരണവും ഗായികയും, ചിത്രകാരിയുമായ ലതാ ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. നിമ്മി, നയന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നൃത്താജ്ഞലിയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ലതാ ഗുരുവായൂര്‍, രശ്മി പ്രദീപ്, സീതാലക്ഷ്മി, നദാന്‍, സല്‍മ ബാലകൃഷ്ണന്‍, സിതാര പ്രമീള, അമ്പിളി, ഷൈ്‌നി ജെയിംസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ജൂലറ്റ് വിനു ബിജി ആന്റോ, കെ.ജി. ഷീജ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!