28.7 C
Kunnamkulam
Tuesday, July 21, 2026
Home CCTV Desk അർജന്റീനയെ തകർത്ത് വിശ്വ കിരീടം സ്പാനിഷ് മണ്ണിലേക്ക്

അർജന്റീനയെ തകർത്ത് വിശ്വ കിരീടം സ്പാനിഷ് മണ്ണിലേക്ക്

ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. 120 മിനിറ്റ് വരെ നീണ്ട മത്സരത്തിൽ സ്പെയിൻ‌ വിശ്വ കിരീടം ചൂടി.അര്‍ജന്റീനയെ 1-0 ന് തകര്‍ത്താണ് സ്‌പെയിന്‍ കിരീടമുയര്‍ത്തിയത് .എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്‌പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ തങ്ങളുടെ വിജയഗോൾ നേടിയത്. 2010 ൽ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്‌പെയിൻ അർജന്റീനയ്‌ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചുകളിച്ച സ്‌പെയിൻ തന്നെയായിരുന്നു കളിയുലടനീളം പൊസഷൻ സൂക്ഷിച്ചിരുന്നത്.16 വർഷത്തിന് ശേഷം സ്പാനിഷ് മണ്ണിലേക്ക് കനകകിരീടം എത്തുകയാണ്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്.ഇത്തവണ ശക്തരായ അർജന്റീന എതിരാളികളായി എത്തിയതെങ്കിലും മത്സരത്തിൽ ഒരു നിമിഷം പോലും കനത്ത വെല്ലുവിളി ഉയർത്താൻ അവർക്കായില്ല. മത്സരത്തിന്റെ ചിത്രത്തിലേ അർജന്റീന ഉണ്ടായില്ല. മത്സരത്തിന്റെ തുടക്കം മുതൽ സ്പാനിഷ് തേരോട്ടമായിരുന്നു. 20 തവണയാണ് അർജന്റീനൻ ​ഗോൾമുഖത്ത് സ്പെയിൻ വെല്ലുവിളി ഉയർത്തിയത്. മത്സരത്തിലെ 20–ാം ശ്രമത്തിലാണ് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രതിരോധം സ്പെയിൻ മറികടന്നത്. 117-ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് മത്സരത്തിൽ ആദ്യമായി അർജന്റീന ഗോൾശ്രമം നടത്തിയത്.

ADVERTISEMENT
error: Content is protected !!