32.3 C
Kunnamkulam
Wednesday, September 9, 2026
Home CCTV Desk കുടുംബാംഗം മരിച്ചാല്‍ 5000 രൂപ മരണാനന്തര സഹായം; ചാരെ പാലയൂര്‍ പദ്ധതിക്ക് തുടക്കം

കുടുംബാംഗം മരിച്ചാല്‍ 5000 രൂപ മരണാനന്തര സഹായം; ചാരെ പാലയൂര്‍ പദ്ധതിക്ക് തുടക്കം

23

കുടുംബാംഗം മരിച്ചാല്‍ 5000 രൂപ മരണാനന്തര സഹായം; ചാരെ പാലയൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ചാരെ പാലയൂരിന്റെ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ മരിച്ചാല്‍ 5000 രൂപ മരണാനന്തര സഹായം നല്‍കുന്ന പദ്ധതിയ്ക്കാണ് തുടക്കമായത്. പെമ്മാട്ട് കുഞ്ഞാപ്പന്റെ വസതിയിലെത്തി മകന്‍ മനോജിന് തുക കൈമാറി പി.എസ് അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് പി.വി പീറ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളീകൃഷ്ണന്‍ മാഷ് സ്വാഗതവും രക്ഷാധികാരി സി.എല്‍ തോമസ് നന്ദിയും പറഞ്ഞു. ട്രഷറര്‍ പൂന്താത്ത് റഫീഖ്, മുന്‍ കൗണ്‍സിലര്‍ കോനോത്ത് അക്ബര്‍, എന്‍.കെ അബൂബക്കര്‍, പി.വി സുധീര്‍, ചന്ദ്രിക രാധാകൃഷ്ണന്‍, സി.കെ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!