32.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kechery ചടയന്‍ ഗോവിന്ദന്‍ ചരമവാര്‍ഷിക ദിനം ആചരിച്ച് സിപിഐ(എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റി

ചടയന്‍ ഗോവിന്ദന്‍ ചരമവാര്‍ഷിക ദിനം ആചരിച്ച് സിപിഐ(എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റി

15

കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ നേതാവും സിപിഐ (എം ) സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചടയന്‍ ഗോവിന്ദന്റെ 28-ാം ചരമവാര്‍ഷിക ദിനം സിപിഐ (എം) ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണ ചടങ്ങ് മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ് അദ്ധ്യക്ഷനായി.സി എഫ് രാജന്‍ , ആര്‍.എ അബ്ദുള്‍ ഹക്കിം , പി.കെ രമേഷ് , കെ.ബി ബിജു, സതി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!