26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Chavakkad ആദരവ് – 2026 സംഘടിപ്പിച്ച് വിന്‍ഷെയര്‍ ലൈബ്രറി

ആദരവ് – 2026 സംഘടിപ്പിച്ച് വിന്‍ഷെയര്‍ ലൈബ്രറി

13

മന്ദലാംകുന്ന് വിന്‍ഷെയര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആദരവ് – 2026 സംഘടിപ്പിച്ചു.എസ്. എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. കൂടാതെ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അന്‍സാര്‍ കൂളിയാട്ട്, റാപ്പ് ഗായകന്‍ വിഎസ് ഷഹനാസ്, ദേശീയ ജൂനിയര്‍ കരാട്ടെ ചാമ്പ്യന്‍ മുഹമ്മദ് സഹന്‍ സാലിഹ് എന്നിവരെ അനുമോദിച്ചു.മന്ദലാംകുന്ന് ബീച്ചില്‍ നടന്ന പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വാക്കറ്റ് കെ. കെ ഷിബു ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുബൈദ പാലക്കല്‍, പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി എ ഐഷ എന്നിവര്‍ സംസാരിച്ചു. സമിതിയംഗങ്ങളായ കെഎസ് ശിബിലി, പി ആര്‍ സായൂജ്, എച്ച് എസ് ഷഹസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അവാര്‍ഡ് ജേതാക്കള്‍ ,കുടുംബാംഗങ്ങള്‍ ലൈബ്രറി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!