ഐ.എസ്.എം സംസ്ഥാന സംഗമം, ‘വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ തിരുവത്രയില്‍ വെച്ച് നടന്നു. ഏകദിന ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ നടന്ന വനിതാ സമ്മേളനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. എം.ജി.എം സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഫിയ അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉമ്മുകുല്‍സു റഷീദ്, നുസൈബ വാടാനപ്പള്ളി, ആയിഷ ചെറുമുക്ക്, നബീല കുനിയില്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് അബ്ദുള്ള കോയ മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സുബൈര്‍ പീടിയേക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുരുവായൂര്‍ എം.എല്‍.എ.-എന്‍.കെ.അക്ബര്‍, പൊന്നാനി എം.എല്‍.എ കെ.പി. നൗഷാദ് അലി എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എം.എ. അസീസ്, എം.എം. അക്ബര്‍, ഡോ. അബ്ദുല്‍ അസീസ് മദനി, ഹുസൈന്‍ സാഹിബ് ഫുജൈറ, ജംഷീദ് ഇരിവേറ്റി, ഇ.ഐ. മുജീബ് എന്നിവര്‍ സംസാരിച്ചു.



