29.3 C
Kunnamkulam
Wednesday, October 21, 2026
Home Bureaus Chavakkad തിരുവത്ര കോട്ടപ്പുറത്ത് പൂട്ടി കിടന്ന വീട്ടില്‍ കവര്‍ച്ച;6 പവന്‍ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

തിരുവത്ര കോട്ടപ്പുറത്ത് പൂട്ടി കിടന്ന വീട്ടില്‍ കവര്‍ച്ച;6 പവന്‍ സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

26

തിരുവത്ര കോട്ടപ്പുറത്ത് പൂട്ടി കിടന്ന വീട്ടില്‍ മോഷണം. 6 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു. കോട്ടപ്പുറം സലഫി മസ്ജിദിന് എതിര്‍വശത്തുള്ള എള്ളുപറമ്പില്‍ ചിന്നക്കല്‍ അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച വീട് പൂട്ടി എറണാകുളത്തേക്ക് പോയിരുന്ന കുടുംബം ചൊവ്വാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലും മറ്റും തകര്‍ക്കപ്പെട്ടിട്ടില്ല. ഗൃഹനാഥന്‍ വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായത്. 50,000 രൂപയും വിവിധയിടങ്ങളിലായി സൂക്ഷിച്ചിരുന്ന പണവും കൂടാതെ ആറ് പവനോ അതില്‍ കൂടുതലോ വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായി വീട്ടുടമ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചാവക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവരമറിയച്ചയുടന്‍ ചാവക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!