വിജയാദശമി ദിനത്തിന്റെ പുണ്യവും പ്രാധാന്യവും ഉള്‍ക്കൊണ്ട് ബഥനി ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ കുരുന്നുകള്‍ക്കായി വിദ്യാരംഭച്ചടങ്ങ് സംഘടിപ്പിച്ചു. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യക്ഷരം കുറിച്ചത്.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ്
ജ്യോതിഷ പണ്ഡിതന് കാണിപ്പയ്യൂര്‍ മകന് കൃഷ്ണന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. വിദ്യാരംഭ ദിനത്തിന്റെ വിശുദ്ധിയും ജ്ഞാനസമ്പാദനത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതായിരുന്നു വിശിഷ്ടാതിഥികളുടെ സന്ദേശങ്ങള്‍. യൂലിയോസ് തിരുമേനിയും കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാടും ചേര്‍ന്ന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ചടങ്ങില്‍ ബഥനി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജര്‍ ഫാ. സ്കറിയ, പ്രിന്‍സിപ്പാള്‍ എം.കെ. രാംദാസ്, ബദാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. സി. എല്‍. ജോഷി, വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്സ് ബദാനിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, ഫാ. അന്ത്രയോസ് ഒ.ഐ.സി തുടങ്ങിയവരും രക്ഷിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.



