പഞ്ചവടി ഹസ്സന് കോയ ബീച്ചില് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന് ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രധാന പ്രതി ബെംഗളൂരുവില് പിടിയില്. പഞ്ചവടി പുളിക്കല് നെജിലിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഒക്ടോബര് 16-ന് വൈകിട്ട് ബെംഗളൂരു മജസ്റ്റിക് സിറ്റിയിലെ ശരീഫിയ ഹോട്ടലില് നിന്നാണ് പ്രതിയെ പിടികൂടിയത്. മാസങ്ങളായി ഒളിവിലായിരുന്ന നെജില് ഹോട്ടലില് ജോലി ചെയ്തുവരികയായിരുന്നു.ചാവക്കാട് സി.ഐ. എം.കെ. രമേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന് അന്വേഷണ സംഘം ബെംഗളൂരുവിലെത്തി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ചാവക്കാട് പൊലീസ് സ്റ്റേഷനില് നിരവധി കേസുകളില് പ്രതിയായ നെജിലിനെ കോടതിയില് ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സി.ഐ. എം.കെ. രമേശിന്റെ നേതൃത്വത്തില് എസ്.ഐ. സജിത്ത് കുമാര്, ജി.എസ്.സി.പി.ഒ. സജീവന്, സി.പി.ഒമാരായ വിപിന്, രജിത്ത് എന്നിവര് ഉള്പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.



