30.5 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Chavakkad ചാവക്കാട് തെക്കെ ബൈപ്പാസ്–വില്ല്യംസ് റോഡ് നവീകരണം; ടെൻഡർ നടപടി പൂർത്തിയായി

ചാവക്കാട് തെക്കെ ബൈപ്പാസ്–വില്ല്യംസ് റോഡ് നവീകരണം; ടെൻഡർ നടപടി പൂർത്തിയായി

14

വര്‍ഷങ്ങളായി യാത്രാദുരിതം നേരിടുന്ന ദേശീയപാത 66-ലെ ചാവക്കാട് തെക്കെ ബൈപ്പാസ് മുതല്‍ വില്ല്യംസ് വരെയുള്ള റോഡ് പുതുക്കിപ്പണിയുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി എന്‍.കെ. അക്ബര്‍ എം.എല്‍.എ അറിയിച്ചു. ചാവക്കാട് മുതല്‍ ചേറ്റുവ വരെയുള്ള റോഡ് നിര്‍മ്മാണത്തിനായി ദേശീയപാത അതോറിറ്റി 1.63 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ ടെന്‍ഡര്‍ നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡില്‍ മഴക്കാലത്ത് വെള്ളക്കെട്ടും വലിയ കുഴികളും പതിവായിരുന്നു. കുഴികളില്‍ വീണ് ഇരുചക്ര, മുച്ചക്ര വാഹന യാത്രികര്‍ക്ക് അപകടങ്ങളും സംഭവിച്ചിരുന്നു. മഴ മാറിയാല്‍ രൂക്ഷമായ പൊടിശല്യവും പ്രദേശവാസികള്‍ക്ക് ദുരിതമായിരുന്നു.നിരവധി സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് റോഡ് നവീകരണത്തിന് വഴിതെളിഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.

 

ADVERTISEMENT
error: Content is protected !!