32.9 C
Kunnamkulam
Wednesday, October 14, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബയോ ഡൈജസ്റ്റര്‍ ബിന്നുകള്‍ വിതരണം ചെയ്തു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബയോ ഡൈജസ്റ്റര്‍ ബിന്നുകള്‍ വിതരണം ചെയ്തു

21

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബയോ ഡൈജസ്റ്റര്‍ ബിന്നുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ബയോ ഡൈജസ്റ്റര്‍ ബിന്നുകളുടെ വിതരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സി.കെ സുദീപ അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ നിവ്യ റെനീഷ്, വി.കെ. ദാസന്‍, ജനപ്രതിനിധികള്‍  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ബൈജു വിന്‍സെന്റ്, ഐശ്വര്യ
എന്നിവരുടെ സാന്നിധ്യത്തില്‍ ഗുണഭോക്താക്കള്‍ക്ക് ബയോ ഡൈജസ്റ്റര്‍ ബിന്നുകള്‍ വിതരണം ചെയ്തു. ഗാര്‍ഹിക തലത്തില്‍ ജൈവമാലിന്യങ്ങള്‍ കാര്യക്ഷമമായി സംസ്‌കരിക്കുന്നതിനും അതിലൂടെ പച്ചക്കറി കൃഷിക്ക് ആവശ്യമായ മികച്ച ജൈവവളം ഉത്പാദിപ്പിക്കുന്നതിനുമായാണ് ബയോ ഡൈജസ്റ്റര്‍ ബിന്നുകള്‍ വിതരണം നടത്തിയത്.
സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ പ്രതിനിധി സുമേഷ്, ബയോ ഡൈജസ്റ്ററിന്റെ കൃത്യമായ ഉപയോഗക്രമങ്ങളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ബിന്‍ വാങ്ങാനെത്തിയവരോട് വിശദീകരിച്ചു.

ADVERTISEMENT
error: Content is protected !!