ചാവക്കാട് ഉപജില്ലാ കായികമേളയില് ഹാട്രിക് വിജയം നേടിയ അകലാട് എ.എം.യു.പി.സ്കൂളിലെ ഖദീജ മിര്സക്ക് സ്കൂള് മാനേജ്മെന്റ്, അധ്യാപകര്, പിടിഎ അംഗങ്ങള് എന്നിവര് ചേര്ന്ന് സ്വീകരണം നല്കി.അകലാട് അഞ്ചാംകല്ല് രാജ ബീച്ച് റോഡ് പരിസരത്ത് നിന്ന് ആരംഭിച്ച വിദ്യാര്ത്ഥികളുടെ വിജയാഹ്ലാദ ഘോഷയാത്ര നടന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ.ഷിബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂള് കവാടത്തില് പ്രധാന അധ്യാപിക ഇന് ചാര്ജ് ഫായിസയും സ്കൂള് മാനേജര് കുഞ്ഞി മുഹമ്മദ് ഹാജിയും ചേര്ന്ന് ബൊക്കെ നല്കി സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് ഷെഫീര് കാര്യാടത്ത് അധ്യക്ഷ വഹിച്ച ചടങ്ങ് പുന്നയൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം ഉദ്ഘാടനം ചെയ്തു. വാര്ഡ് മെമ്പര് ഫൗസിയ ഹാഷിം, സ്കൂള് മാനേജര് കുഞ്ഞിമുഹമ്മദ് ഹാജി എന്നിവര് അനുമോദന പ്രസംഗവും ഉപഹാര സമര്പ്പണവും നടത്തി. ഒ.എസ്.എ പ്രതിനിധി ഹുസൈന് പാവൂരയില്, സ്പോര്ട്ട്സ് കോച്ച് എ.വി.തുഫൈല് , അധ്യാപക പ്രതിനിധികളായ മീര , സുമി ,മനാഫ്, സ്കൂള് ഓഫീസ് അസിസ്റ്റന്റ് വി.കമറുദ്ദീന് , പി.ടി.എ വൈസ് പ്രസിഡന്റ് ജാസമിന് മുനീര് എന്നിവര് സംസാരിച്ചു. പ്രധാനാധ്യപികയുടെ ചുമതല വഹിക്കുന്ന ഫായിസ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രീതി നന്ദിയും പറഞ്ഞു. 100 മീറ്റര് 200 മീറ്റര് ഓട്ടത്തിലും ലോങ്ങ് ജമ്പിലും മാണ് കദീജ മിര്സ സ്വര്ണം നേടിയത്. അകലാട് രാജാബീച്ച് തേച്ചന്പുരക്കല് ഖലീല് -സഫ്രത്ത് ദമ്പത്തികളുടെ മകളാണ് കദീജ.



