25.6 C
Kunnamkulam
Thursday, October 22, 2026
Home Bureaus Chavakkad ചാവക്കാട് ബൈപ്പാസ്-വില്ല്യംസ് റോഡ് തകര്‍ച്ച; മാസങ്ങളായിട്ടും പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധം

ചാവക്കാട് ബൈപ്പാസ്-വില്ല്യംസ് റോഡ് തകര്‍ച്ച; മാസങ്ങളായിട്ടും പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധം

30

ചാവക്കാട് തെക്കേ ബൈപ്പാസ് മുതല്‍ ഒരുമനയൂര്‍ വില്ല്യംസ് വരെയുള്ള റോഡ് തകര്‍ന്നടിഞ്ഞ് മാസങ്ങളായിട്ടും പുനര്‍നിര്‍മ്മിക്കാത്തതില്‍ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും യാത്രികരും. റോഡിന്റെ ശോചനീയാവസ്ഥ രൂക്ഷമായതോടെ കൊടുങ്ങല്ലൂര്‍ – ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ സര്‍വീസ് ചെറ്റുവായില്‍ അവസാനിപ്പിക്കുകയാണ്. ഇത് ദിനംപ്രതി നൂറുകണക്കിന് യാത്രികരെയാണ് ദുരിതത്തിലാക്കുന്നത്. മഴ കനക്കുമ്പോള്‍ റോഡിലെ വലിയ കുഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. മഴ മാറിനില്‍ക്കുമ്പോഴാകട്ടെ, വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന കനത്ത പൊടിശല്യം കാരണം സമീപവാസികളും വ്യാപാരികളും പൊറുതിമുട്ടിയിരിക്കുകയാണ്.റോഡിന്റെ തകര്‍ച്ച കാരണം ബസുകള്‍ക്ക് സമയക്രമം പാലിക്കാന്‍ സാധിക്കുന്നില്ലെന്നും ഇത് ബസ് ജീവനക്കാര്‍ക്കും ഉടമകള്‍ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.അടിയന്തരമായി റോഡ് പുനര്‍നിര്‍മ്മിക്കാന്‍ അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

 

ADVERTISEMENT
error: Content is protected !!