26.3 C
Kunnamkulam
Thursday, September 10, 2026
Home CCTV Desk പൂജയുടെ പേരില്‍ പീഡനവും പണത്തട്ടിപ്പും; പ്രതി ബാംഗ്‌ളൂരില്‍ പിടിയില്‍

പൂജയുടെ പേരില്‍ പീഡനവും പണത്തട്ടിപ്പും; പ്രതി ബാംഗ്‌ളൂരില്‍ പിടിയില്‍

78

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് യുവതിയില്‍ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. പുല്ലഴി ഒളരിക്കര സ്വദേശിയായ പുതുശ്ശേരി വീട്ടില്‍ പി.എസ്. സുബിന്‍ (38)നെയാണ് വിയ്യൂര്‍ പോലീസ് ബാംഗ്‌ളൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റ് മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി യുവതിയെ ഫോണ്‍ മുഖേന പരിചയപ്പെട്ട് തനിക്ക് ക്ഷേത്രമുണ്ടെന്നും പൂജയിലൂടെ ശാരീരിക ബുദ്ധിമുട്ടുകള്‍ മാറ്റിതരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയുമായിരുന്നു. ഇക്കാര്യത്തിന് തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിയ്യൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടിയത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍ ദേശ്മുഖ് ഐ.പി.എസിന്റെ നിര്‍ദ്ദേശത്തില്‍ ബാംഗ്‌ളൂരിലെത്തിയ അന്വേഷണ സംഘം പ്രതി ആര്‍മിയിലെ ഉദ്യോഗസ്ഥനാണെന്നു മനസ്സിലാക്കി ബാംഗ്‌ളൂരിലെ ക്യാമ്പില്‍ നിന്നും പ്രതിയെ അറസ്റ്റുചെയ്ത് നാട്ടില്‍ എത്തിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.എം മഹേഷ്‌കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെ്കടര്‍മാരായ എ വി സജീവ്, സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഭദ്രന്‍, അനുപമ എന്നിവരും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!