26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം; സ്പീച്ച് – ഒക്ക്യുപേഷണൽ തെറാപ്പി യൂണിറ്റുകൾ സജ്ജം

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം; സ്പീച്ച് – ഒക്ക്യുപേഷണൽ തെറാപ്പി യൂണിറ്റുകൾ സജ്ജം

49

ട്രോപ്പിക്കല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ നവീകരിച്ച സ്പീച്ച് തെറാപ്പി യൂണിറ്റിന്റെയും ഒക്ക്യുപേഷണല്‍ തെറാപ്പി യൂണിറ്റിന്റെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണ്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ-പുനരധിവാസ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റുകള്‍ നവീകരിച്ചിരിക്കുന്നത്.ഫാ. ഡേവിസ് ചിറമല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ആനന്ദന്‍, ലബീബ് ഹസ്സന്‍, ഡോ. ജോഷി തോമസ്, ടി.എച്ച്.എഫ്.ഐ. സെക്രട്ടറി ഡോ. ജേക്കബ് വര്‍ഗീസ്, ഡോ. ടീന ജേക്കബ്, ലില്ലി ജേക്കബ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!