ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളിപെരുന്നാള് ആഘോഷങ്ങള്‍ സമാപിച്ചതിനെ തുടര്‍ന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ മാസ് ക്ലീനിങ് സംഘടിപ്പിച്ചു. മാസ് ക്ലീനിങ്ങിന്റെ ഭാഗമായി പെരുന്നാള്‍ കഴിഞ്ഞുണ്ടായ മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്ത് പള്ളി പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിച്ചു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്മാന് പി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആര്‍ത്താറ്റ് പള്ളി വികാരി ഫാ.ബ്രീസണ്, കൈക്കാരന് ടി.കെ റെജി, പള്ളി സെക്രട്ടറി സി.സി ഷാജി എന്നിവരും പങ്കാളികളായി. നഗരസഭാ തൊഴിലുറപ്പ് വിഭാഗവും, നഗരസഭാ കണ്ടിജന്റ് ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്കി. സി സി എം ഇന്‍ചാര്‍ജ് എം സുനില്‍ നന്ദി രേഖപ്പെടുത്തി.
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളിപെരുന്നാള് സമാപനത്തെ തുടര്‍ന്ന് മാസ് ക്ലീനിങ് സംഘടിപ്പിച്ചു



