29.6 C
Kunnamkulam
Thursday, July 23, 2026
Home Bureaus Punnayurkulam അനധികൃത നിർമ്മാണം; വിധി പിൻവലിച്ച് ഹൈക്കോടതി

അനധികൃത നിർമ്മാണം; വിധി പിൻവലിച്ച് ഹൈക്കോടതി

പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്ന ഹൈക്കോടതി വിധി പിന്‍വലിച്ചു. ബാങ്കിന്റെ കെട്ടിടത്തിന് മുകളില്‍ നിര്‍മ്മിച്ച കെജി കരുണാകരമേനോന്‍ സ്മാരക ഓഡിറ്റോറിയമാണ് അനധികൃതമെന്ന് പറഞ്ഞു 8 ആഴ്ചക്കകം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്.പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ പുന:പരിശോധന ഹര്‍ജിയെ തുടര്‍ന്നാണ് വിധി റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് ബാങ്കിന് നോട്ടീസ്  ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ബാങ്ക് പുന:പരിശോധന ഹര്‍ജി നല്‍കുകയായിരുന്നു. ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ അധ്യക്ഷനായ ബെഞ്ചാണ് പുന:പരിശോധന ഹര്‍ജി അനുവദിച്ചത്.

 

ADVERTISEMENT
error: Content is protected !!