ആളൂരില്‍ ഖുര്‍ആന്‍ വാരത്തിന് സമാപനമായി.ലോകത്തെ 200-ലധികം രാജ്യങ്ങളിലായി അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത്, അഹ്‌മദിയ്യാ ഖലീഫയുടെ ആഹ്വാനപ്രകാരം ആചരിച്ചു വരുന്ന ഖുര്‍ആന്‍ വാരത്തിന്റെ ഭാഗമായി ആളൂര്‍ അഹ്‌മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് സമാപനമായി.സമാപന സമ്മേളനത്തില്‍ മൗലവി ഗുലാം അഹ്‌മദ് അധ്യക്ഷനായി. അത്ഹര്‍ അഹ്‌മദ് വിശുദ്ധ ഖുര്‍ആന്‍ പാരായണം നടത്തി. തൃശ്ശൂര്‍പാലക്കാട് ജില്ലാ അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട് അഷ്റഫ് ചാവക്കാട്, ഖുര്‍ആന്റെ അറിവുകള്‍ പഠിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.യുവപ്രഭാഷകനായ അര്‍ഫാന്‍ ആളൂര്‍ വിശുദ്ധ ഖുര്‍ആനും ശാസ്ത്രവും എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു. ഖുര്‍ആന്‍ വാരത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ ഖുര്‍ആന്‍ പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, സംശയനിവാരണ സെഷനുകള്‍, ആത്മീയ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. ഖുര്‍ആന്‍ വാരത്തിലെ വിവിധ ദിനങ്ങളില്‍ ആളൂര്‍ തഅലീമുല്‍ ഖുര്‍ആന്‍ സെക്രട്ടറി താഹിര്‍ അഹ്‌മദ്,
അബ്ദുള്‍ ഖാദര്‍, അബ്ബാസ് ആളൂര്‍, അമന്‍ മഹ്‌മൂദ്, താഹിര്‍ അഹ്‌മദ്, അത്ഹര്‍ അഹ്‌മദ്, തന്‍വീര്‍ അഹ്‌മദ്, മൗലവി ഗുലാം അഹ്‌മദ്, എന്നിവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി



