26.8 C
Kunnamkulam
Thursday, July 23, 2026
Home CCTV Desk സമസ്‌ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അന്തരിച്ചു

സമസ്‌ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അന്തരിച്ചു

കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും, എഴുത്തുകാരനും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. കബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തിരൂര്‍ കാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. മൂസ ഹാജിയുടെയും ബിയ്യാത്തു കുട്ടിയുടെയും മകനായി 1945-ല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള ആനങ്കാടിലാണ് മുസ്ലിയാര്‍ ജനിച്ചത്.പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് 1968-ല്‍ ഫൈസി ബിരുദം നേടി. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ.കെ. വിഭാഗം ജനറല്‍ സെക്രട്ടറി, 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ , സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാന്‍, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം, മുസ്ലിം വേള്‍ഡ് ലീഗിന് കീഴിലുള്ള ഇസ്ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ അംഗം, സുപ്രഭാതം ദിനപത്രം ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നടന്ന നിരവധി സമ്മിറ്റുകളില്‍ പങ്കടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘പുണ്യഭൂമിയിലേക്ക്’, ‘മുസ്ലിം ലോകം’ ഉള്‍പ്പെടെ മലയാളത്തിലും അറബിയിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!