29.6 C
Kunnamkulam
Thursday, July 23, 2026
Home Bureaus Guruvayur ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ടികറ്റ് കവര്‍ച്ച ; മോഷ്ടാവിനെ കണ്ടെത്താനായില്ല

ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ടികറ്റ് കവര്‍ച്ച ; മോഷ്ടാവിനെ കണ്ടെത്താനായില്ല

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുകള്‍ കവര്‍ന്നു.പടിഞ്ഞാറെ നടയില്‍ ലോട്ടറി വില്പന നടത്തുന്ന ബ്രഹ്‌മകുളം സ്വദേശി മേലേടത്ത് ഗിരീഷാണ് കബളിപ്പിക്കലിന് ഇരയായത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇന്ന് നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ 12 ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. രണ്ട് ടിക്കറ്റുകള്‍ ആവശ്യപ്പെട്ടാണ് മോഷ്ടാവ് എത്തിയത്. ടിക്കറ്റ് നല്‍കിയതോടെ 500 രൂപ ചില്ലറ ആവശ്യപ്പെട്ടു. ചില്ലറ തിരയുന്നതിനിടയില്‍ ലോട്ടറി വേണ്ടെന്നു പറഞ്ഞ് ഒരു സെറ്റ് ലോട്ടറി തക്കത്തില്‍ കൈക്കലാക്കി മോഷ്ടാവ് കടന്നു കളയുകയായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. അതുവരെ ലോട്ടറിയൊന്നും വില്പന നടത്തിയിരുന്നില്ല. മോഷ്ടാവ് സ്ഥലം വിട്ടതിനുശേഷമാണ് ലോട്ടറി നഷ്ടപ്പെട്ട വിവരം അറിയുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മോഷ്ടാവിനെ തിരഞ്ഞ് കണ്ടെത്താനായില്ല. ഗുരുവായൂര്‍ ക്ഷേത്രനഗരിയില്‍ ഇത്തരത്തില്‍ ലോട്ടറി വില്പനക്കാര്‍ കബളിപ്പിക്കലിന് ഇരയാവുന്നത് പതിവായിരിക്കുകയാണ.

ADVERTISEMENT
error: Content is protected !!