25.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Kunnamkulam പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി ‘ആത്മ 2026 – 27’

പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി ‘ആത്മ 2026 – 27’

കുട്ടികളില്‍ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആത്മ 2026 – 27 ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭത്തിന് തുടക്കമായി. ആര്‍ത്താറ്റ് കൃഷിഭവന്‍ പരിധിയിലെ എല്ലാ അങ്കണവാടികള്‍ക്കുമായി പോഷകാവാടിക ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍, അങ്കണവാടികളിലേക്ക് ആവശ്യമായ മണ്‍ചട്ടികള്‍, ചീരത്തൈകള്‍, ജൈവവളങ്ങള്‍ എന്നിവ കൃഷിഭവന്‍ മുഖേന വിതരണം ചെയ്തു. കുട്ടികളില്‍ ചെറുപ്രായം മുതല്‍ക്കേ ആരോഗ്യകരമായ ഭക്ഷണരീതിയും കൃഷിബോധവും വളര്‍ത്തിയെടുക്കകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ചടങ്ങില്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പുഷ്പ ജോണ്‍, മിഷ സെബാസ്റ്റ്യന്‍, ആര്‍ഷ ജിജു, വാര്‍ഡ് കൗണ്‍സലര്‍ ഷജീഷ് എന്നിവര്‍ സംസാരിച്ചു. ആര്‍ത്താറ്റ് കൃഷി ഓഫീസര്‍ കെ.സ്വേഗ ആന്റണി സ്വാഗതവും, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അനിത നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!