26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kechery പ്രൗഢ ഗംഭീരംമായ തുടക്കം കുറിച്ച് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് ആഗോള വാര്‍ഷിക സമ്മേളനം

പ്രൗഢ ഗംഭീരംമായ തുടക്കം കുറിച്ച് അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് ആഗോള വാര്‍ഷിക സമ്മേളനം

214

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തിന് ബ്രിട്ടനിലെ ആള്‍ട്ടണില്‍ പ്രൗഢ ഗംഭീരംമായ തുടക്കം.അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ 60-ാമത് ആഗോള വാര്‍ഷിക സമ്മേളനത്തിന് ഹദീഖത്തുല്‍ മഹ്ദിയില്‍ ആണ് തുടക്കമായത്. മൂന്നു ദിവസത്തെ അന്താരാഷ്ട്ര സംഗമം അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മാനവകുലത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും ഓരോ നന്മയുടെയും അടിത്തറ ദൈവഭയമാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം നല്‍കിയ എല്ലാ കഴിവുകളും ദൈവമാര്‍ഗത്തില്‍ വിനിയോഗിച്ച് സൃഷ്ടിസേവനം നിര്‍വഹിക്കണമെന്നും ശുഭപര്യവസാനം ദൈവഭയമുള്ളവര്‍ക്കാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍, പൗരനേതാക്കള്‍, നയതന്ത്രജ്ഞര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൂടാതെ, അന്താരാഷ്ട്ര ദുരിതാശ്വാസ സംഘടനയായ ഹ്യൂമാനിറ്റി ഫസ്റ്റ്’ ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനങ്ങളും സമ്മേളന നഗരിയില്‍ ക്രമീകരിച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലധികം പ്രതിനിധികളാണ് ആത്മീയ സംഗമത്തില്‍ പങ്കെടുക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ഇസ്ലാമിക സമ്മേളനമായ ഈ സംഗമം, വര്‍ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങള്‍ക്കിടയില്‍ സമാധാനം, ഐക്യം, മാനവികത എന്നീ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘവും സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!