527 ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ കാർഗിൽ യുദ്ധ വിജയത്തിന് 27 വർഷം തികയുന്നു. ദ്രാസിലെ യുദ്ധസ്മാരകത്തിൽ നടക്കുന്ന ചടങ്ങുകളിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കും. 1999-ൽ പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെ തുടർന്നുണ്ടായ യുദ്ധം ഇന്ത്യൻ സൈന്യത്തിന്റെ നിർണ്ണായക വിജയത്തിലാണ് അവസാനിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.



