പുതുശ്ശേരി ശ്രീ അയ്യംകുളങ്ങരെ ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി അഷ്ടദ്രവ്യമഹാഗണപതി ഹോമവും ആനയൂട്ടും നടന്നു.ഞായറാഴ്ച്ച രാവിലെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നത് തുടര്‍ന്ന് നടന്ന ആനയൂട്ടില്‍ കുട്ടന്‍കുളങ്ങര അര്ജ്ജുനന്, നാണു എഴുത്തച്ഛന് ശ്രീനിവാസന്, തോട്ടേക്കാട്ട് കുഞ്ഞിലക്ഷ്മി എന്നി ആനകള്‍ പങ്കെടുത്തു. ഗജപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാട് ക്ഷേത്രം മേല്‍ശാന്തി പട്ട്ള ഇല്ലത്ത് രമേഷ്ഭട്ട് എന്നിവര്‍ ആദ്യ ഉരുള നല്‍കിയതോടെയാണ് ആനയൂട്ടിന് തുടക്കമായത്. തുടര്‍ന്ന് ഭക്തജനങ്ങള്‍, വിവിധ പഴങ്ങളും, ചോറുരുളകളും ആനകള്‍ക്ക് നല്കി. 9.30 മുതല്‍ ഒറ്റപ്പാലം ഹരിയുടെ മേള പ്രമാണിത്വത്തില്‍ പഞ്ചവാദ്യം അരങ്ങേറി. കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ഭഞ ജനങ്ങള്‍ക്ക് ഔഷധകഞ്ഞി വിതരണവും നടന്നു. ക്ഷേത്രം ഭാരവാഹികളായ ചന്ദ്രശേഖരന് പുതുശ്ശേരി, യു.കെ.ബിനീഷ്, സി.എസ്. ജിജി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.



