28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ചൂണ്ടല്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ സമ്മേളനം നടന്നു

ചൂണ്ടല്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ചൂണ്ടല്‍ മേഖല സമ്മേളനം നടന്നു. കെ.എസ്.കെ.ടി .യു ജില്ലാ കമ്മറ്റി അംഗം പി.എ. രമേശന്‍, സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് സി.എ ഗോപിയുടെ അദ്ധ്യക്ഷനായി.പി.എം ഉമ്മര്‍ രക്തസാക്ഷി പ്രമേയവും, ഷൈലജ പുഷ്പാകരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ലൈഫ് പദ്ധതി പുനസ്ഥാപിക്കുക, തദ്ദേശസ്ഥപനങ്ങളുടെ ഫണ്ട് വെട്ടി കുറച്ച നടപടി പിന്‍വലിക്കുക. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതില്‍ പ്രതിഷേധിക്കുക. സ്ത്രീ സുരക്ഷാ പദ്ധതി പുനസ്ഥാപിക്കുക തുടങ്ങി നാല് പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.മേഖല സെക്രട്ടറി കെ.എ. രമേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഏരിയാ സെക്രട്ടറി എം.പി. പ്രവീണ്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി. പി. ഐ. എം. ചൂണ്ടല്‍ ലോക്കല്‍ സെക്രട്ടറി എം. പീതാംബരന്‍ കെ. എസ്. കൊടിയു ഏരിയാ പ്രസിഡണ്ട് എം.എസ്.. വിനോദ്, ഏരിയാ ട്രഷറര്‍ കെ.ബി. ഷിബു, എക്‌സിക്യൂട്ടീവ് അംഗം ആന്‍സി വില്യംസ് സംഘാടക സമിതി ഭാരവാഹികളായഇ. മുരളി, പി എസ് രാജു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.എ. ഗോപി(പ്രസിഡണ്ട്)കെ.എ. രമേഷ് (സെക്രട്ടറി) എന്നിവരെ
സമ്മേളനം തെരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!