സിപിഐഎം കേന്ദ്ര കമ്മറ്റി ഓഫീസില്‍ അതിക്രമിച്ച് കയറി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച ഡല്‍ഹി പോലീസിന്റെ നടപടയില്‍ പ്രതിഷേധിച്ച് എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. വാകയില്‍ നടന്ന പ്രതിഷേധ യോഗം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി. കെ. പി രാജു, ടി. കെ സഞ്ജിത്ത്, ടി.ഡി സുനില്‍, കെ. എം പരമേശ്വരന്, സുമ മണികണ്ഠന് എന്നിവര്‍ സംസാരിച്ചു



