32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Chavakkad ബാഗില്‍ നിന്ന് ലഭിച്ച തുക തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍

ബാഗില്‍ നിന്ന് ലഭിച്ച തുക തിരിച്ചേല്‍പ്പിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍

104

കടപ്പുറം പഞ്ചായത്ത് പത്താം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ പി.ആര്‍ സൗമ്യ, ശരണ്യ ബൈജു എന്നിവരാണ് നേരിന്റെ നേര്‍ മാതൃകയായത്. 10-ാം വാര്‍ഡ് അടിതിരുത്തി ഭാഗത്ത് വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ബാഗ്, കുപ്പി, ചെരിപ്പ് എന്നിവ ശേഖരിക്കുന്നതിനിടെയാണ് സംഭവം. വീടുകളില്‍ നിന്ന് ശേഖരിച്ച സാധനങ്ങളുമായി ഗോഡൗണില്‍ എത്തി തരംതിരിക്കുന്നതിനിടെ ഒരു ബാഗില്‍ നിന്ന് 2500 രൂപ കണ്ടെത്തി. ഉടന്‍ തന്നെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ബാഗിന്റെ ഉടമയെ കണ്ടെത്തി പണവും ബാഗും തിരികെ ഏല്‍പ്പിക്കുകയായിരുന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫ് , വൈസ് പ്രസിഡന്റ് സക്കീന ബഷീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ.അഷ്‌കര്‍ അലി, ഹസീറ ഷിഹാബ്, വാര്‍ഡ് മെമ്പര്‍ സുമിന അജ്മല്‍ എന്നിവര്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ അഭിനന്ദിച്ചു.

ADVERTISEMENT
error: Content is protected !!