ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഹൃദയത്തില്‍ ശ്രീകൃഷ്ണയ്ക്ക് കൊടിയേറി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ മഹാ സംഗമത്തിന് ശനിയാഴ്ച്ച വൈകീട്ട് കലാലയ അങ്കണത്തില്‍ കൊടിയേറ്റം നടത്തി. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ ആസ്‌കിന്റെ പ്രഥമ പ്രസിഡണ്ടുമായ കെ.ഐ.ഷെബീര്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. ആസ്‌ക് പ്രസിഡണ്ടും കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എം.പി. സജീപ് അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. സന്തോഷ്, ചെരാതില്‍ തിരി തെളിയിച്ചു. പി.ബി. അനൂപ്, നിക്‌സണ്‍ ഗുരുവായൂര്‍, പ്രജില്‍ അമന്‍, മേജര്‍ പി.ജെ സ്‌റ്റൈജു, അഡ്വ. കെ.ബി. സനീഷ്, കെ.എസ്. അനൂപ്, മധു ചൂണ്ടല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മിസ്ബാഹ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹൃദയത്തില്‍ ശ്രീകൃഷ്ണ, സംഘാടക സമിതി ഭാരവാഹികളും, കോളേജിലെ വിദ്യാര്‍ത്ഥികളും, ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ ചെരാതില്‍ തിരി തെളിയിച്ചു. ഞായറാഴ്ച്ച രാവിലെ രജിസ്‌ട്രേഷനോടു കൂടി ആരംഭിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തിങ്കളാഴ്ച്ച രാത്രി 8 ന് നടക്കുന്ന ഡിജെ നൈറ്റോടു കൂടി സമാപിക്കും.



