ഇന്ത്യന്‍ വ്യവസായ ഉല്‍പന്നങ്ങള്‍ക്ക് ആഗോള വിപണി തുറക്കാന്‍ ദാദിഷ മാര്‍ക്കറ്റ് പ്ലേസ്’ഓഗസ്റ്റ് 15 മുതല്‍ പ്രവര്‍ത്തനം കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിദേശത്തെ നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ദാദിഷ മാര്‍ക്കറ്റ് പ്ലേസ്’ പ്രവര്‍ത്തന സജ്ജമാകുന്നത്.ഇന്ത്യന്‍ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും രാജ്യാന്തര വ്യാപാരശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദാദിഷ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്ന ദാദിഷ മാര്‍ക്കറ്റ്പ്ലേസ്’ ഓഗസ്റ്റ് 15-ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന നിലവാരമുള്ള വ്യവസായ ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണി കണ്ടെത്തുന്നതിനൊപ്പം രാജ്യാന്തര നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും പ്രത്യേക പ്ലാറ്റ്ഫോമായാണ് മാര്‍ക്കറ്റ്പ്ലേസ് സജ്ജമാക്കിയിട്ടുള്ളത്. ക്വാളിറ്റി, ഹെല്‍ത്ത്, സേഫ്റ്റി, എന്‍വയോണ്‍മെന്റ്, റിസ്‌ക് മാനേജ്‌മെന്റ്, എന്‍ജിനീയറിങ് മേഖലകളുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങളും സേവനങ്ങളുമാണ് പ്രധാനമായും പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുക. നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, വ്യാപാര പ്രതിനിധികള്‍, വ്യവസായ സ്ഥാപനങ്ങള്‍, പര്‍ച്ചേസ് വിഭാഗങ്ങള്‍ എന്നിവരെ ഒരേ ശൃംഖലയിലേക്കു കൊണ്ടുവരുകയാണ് ലക്ഷ്യം.ദാദിഷ മാര്‍ക്കറ്റ്പ്ലേസ് വെറുമൊരു ഉല്‍പന്ന പ്രദര്‍ശന പ്ലാറ്റ്ഫോമായി ഒതുങ്ങില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഉല്‍പന്നങ്ങള്‍ക്ക് അനുയോജ്യമായ വിപണി കണ്ടെത്തല്‍, ലക്ഷ്യമിട്ടുള്ള പ്രചാരണം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സഹായം, ഓണ്‍ലൈന്‍ വിസിബിലിറ്റി, വിഭാഗാടിസ്ഥാനത്തിലുള്ള പ്രചാരണം, ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങളും സ്ഥാപനം ലഭ്യമാകും.വ്യവസായ ഉല്‍പന്നങ്ങളുടെ വിപണനത്തില്‍ ഗുണനിലവാരം, സുരക്ഷ, പരിസ്ഥിതിയുമായി എത്രത്തോളം ഇണങ്ങുന്നതാണ് എന്നീ ഘടകങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ഓരോ ഉല്‍പന്നവും ഏത് വ്യവസായ മേഖലയ്ക്കാണ് അനുയോജ്യമെന്ന് തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ഉപഭോക്താക്കളിലെത്തിക്കാനുള്ള ക്രമീകരണവും പ്ലാറ്റ്ഫോമിലുണ്ടാകും. ഇതുവഴി സാധാരണ പരസ്യപ്രചാരണത്തിനു പകരം ആവശ്യക്കാരിലേക്കു നേരിട്ട് ഉല്‍പന്നവിവരങ്ങള്‍ എത്തിക്കാനാണ് ശ്രമം.ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ഡോക്യൂമെന്റേഷന്‍ ബ്രാന്‍ഡ് വികസനം, വെബ്‌സൈറ്റ് നിര്‍മ്മാണം, പ്രൊഫഷണല്‍ പരിശീലനം എന്നിവയും അനുബന്ധ സേവനങ്ങളായുണ്ടാകും.നിശ്ചിത ഗുണനിലവാര, സുരക്ഷ, നിയമാനുസൃത, രേഖാപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉല്‍പന്നങ്ങളെയും വിതരണക്കാരെയും തിരിച്ചറിയുന്നതിനായി ദാദിഷ അഷ്വേര്‍ഡ്’ അടയാളവും കൊണ്ടുവരും. സമര്‍പ്പിക്കുന്ന രേഖകളും നിശ്ചിത പരിശോധനാ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാകും ഈ അംഗീകാരം നല്‍കുക. ദാദിഷ പ്രൈവറ്റ് ലിമിറ്റഡിന്റെ നാല് പ്രധാന പ്രവര്‍ത്തനവിഭാഗങ്ങളില്‍ ഒന്നാണ് ദാദിഷ മാര്‍ക്കറ്റ്പ്ലേസ്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമായി ദാദിഷ ക്വാളിഫിക്കേഷന്‍, സര്‍ട്ടിഫിക്കേഷന്‍, നിയമാനുസൃത പ്രവര്‍ത്തനം, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയ്ക്കായി ദാദിഷ കംപ്ലയന്‍സ്, സാങ്കേതികവിദ്യയും ഡിജിറ്റല്‍ പരിവര്‍ത്തനവും ലക്ഷ്യമിട്ട് ദാദിഷ ഡിജിറ്റല്‍ സൊല്യൂഷന്‍ എന്നിവയാണ് മറ്റു വിഭാഗങ്ങളെന്നും കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കി. പി. ആര്‍. ഐശ്വര്യ, കെ.എന്‍ .ശോഭന, പൂജിത്ത് പ്രിയവാസ്, ഹൃദി ബാലകൃഷ്ണന്‍ എന്‍ . കൃഷണേന്ദു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



