27.7 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Perumpilavu കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

24

അക്കിക്കാവ് – പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയിലായി. പെരുമ്പാവൂര്‍ മരംപള്ളി സ്വദേശിയായ 29 വയസ്സുള്ള ശ്രീക്കുട്ടനാണ് പോലീസിന്റെ പിടിയിലായത്.ജൂലൈ 30-ന് വൈകുന്നേരം 5.30-നും ജൂലൈ 31-നും രാവിലെ 8.30-നും ഇടയിലുള്ള സമയത്തായിരുന്നു അക്കിക്കാവ് പന്നിത്തടം റോഡിലെ നിര്‍മ്മാണ സ്ഥലത്ത് മോഷണം നടന്നത്. വിനീത് എം എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മ്മാണ സ്ഥലത്തെ രണ്ടാമത്തെ നിലയുടെ വാര്‍പ്പ് കഴിഞ്ഞ് താഴെ സൂക്ഷിച്ചിരുന്ന 85 ജാക്കികള്‍, 81 ഇരുമ്പ് പൈപ്പുകള്‍, 10 ഇരുമ്പ് ഷീറ്റുകള്‍, മൂന്ന് സ്പാനുകള്‍, ഒരു സോളാര്‍ ക്യാമറ എന്നിവയാണ് മോഷണം പോയത്. സംഭവത്തില്‍ ഏകദേശം 3,65,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സനീഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ശരത്ത് സോമന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ. ശശി കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

ADVERTISEMENT
error: Content is protected !!