സി.സി.സി ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ നാടകാചാര്യന്‍ ഭാര്‍ഗവന്‍ പള്ളിക്കരയെ അനുസ്മരിച്ചു. ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.സി.സി. പ്രസിഡന്റ് സി.ഡി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മമ്മിയൂര്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ചന്ദ്രന്‍ ചങ്കത്ത്, വി. വിദ്യാധരന്‍, എ.എസ്. മനോജ്, ഡേവിസ് ചുങ്കത്ത്, സുന്ദരന്‍ പേരകം, ജോസ് കാക്കശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീനന്ദന തിരുവനന്തപുരത്തിന്റെ ഇരുവര്‍ നാടകം അരങ്ങേറി.


