ചൈല്‍ഡ് കെയര്‍ ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സിന്റെ നേതൃത്വത്തില്‍ പാവറട്ടി ഗവ. യു.പി സ്‌കൂളില്‍ പഠനോപകരണ വിതരണം നടത്തി. മണലൂര്‍ എംഎല്‍എ പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു. പാവറട്ടിയിലും സമീപ പ്രദേശങ്ങളിലുമുള്ള ഏഴ് വിദ്യാലയങ്ങളില്‍ നിന്നുള്ള 250 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സി.സി.ഐ.എ. പ്രധിനിധി നിസാര്‍ പുതുമനശ്ശേരി പദ്ധതി വിശദീകരണം നടത്തി. പ്രധാനാധ്യാപിക ഷൈനി സ്വാഗതം പറഞ്ഞു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സ്‌കേറ്റ് ബോര്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഉന്നത വിജയം നേടിയ സഹോദരങ്ങളായ താമിര്‍ ഹുസൈന്‍, റിമ ഹുസൈന്‍, വാസിര്‍ ഹുസൈന്‍ എന്നിവരെ അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംസിയ മുജീബ്, ആരോഗ്യ- വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ജെ വര്‍ഗീസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ടി. ഉമര്‍ സലിം, വാര്‍ഡ് മെമ്പര്‍ സരിത രാജീവ്, മറ്റ് മെമ്പര്‍മാര്‍, പൊതുപ്രവര്‍ത്തകന്‍ റഹീം പാലുവായ്, പിടിഎ പ്രസിഡന്റ് എ.ടി പ്രവീണ്‍, എസ്എംസി ചെയര്‍മാന്‍ ഷഫീഖ് മരുതയൂര്‍, കരീം പുതുമനശ്ശേരി എന്നിവര്‍ സംസാരിച്ചു.



