കുന്നംകുളത്ത് ദേശീയ പതാകയോട് അനാദരവ്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ പതാക തലകീഴായി കെട്ടി ഉയര്‍ത്തി. കുന്നംകുളം തൃശ്ശൂര്‍ റോഡിലുള്ള ബിഎസ്എന്‍എല്‍ ഓഫീസിലാണ് പതാക തലകീഴായി കെട്ടി ഉയര്‍ത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇന്ന് രാവിലെയാണ് ദേശീയ പതാക തല കീഴായി കെട്ടിയത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.



