കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ ഓണ വിപണിക്ക് തുടക്കമായി. സൊസൈററി ആസ്ഥാനത്ത് ആരംഭിച്ച ഓണചന്തയുടെ ഉദ്ഘാടനം കേരളാ ബാങ്ക് ഡയറക്ടര്‍ എം.ബാലാജി നിര്‍വ്വഹിച്ചു. സാധാരണ ജനങ്ങളുടെ ഓണത്തെ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നു മാത്രമല്ല സ്ത്രീ സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തുകയും ചെയ്തത് സാധാരണ ജനങ്ങളുടെ ഓണത്തിന്റെ നിറം മങ്ങിക്കുകയാണ് ഉണ്ടായത് എന്ന് ബാലാജി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.. ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് കെ.എ.അസീസ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ. ജിതിന്‍ സ്വാഗതവും വട്ടംപാടം ബ്രാഞ്ച് മാനേജര്‍ താരാ നന്ദിയും പറഞ്ഞു. അരിയടക്കം ഇരുപത് നിത്യോപയോഗ ഭഷ്യവസ്തുക്കളാണ് പൊതുവിപണിയേക്കാള്‍ വളരെ ചുരുങ്ങിയ വിലയില്‍ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കും 1380 രൂപ നിരക്കില്‍ കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്.



