30.8 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതി കുറുന്തോട്ടി കൃഷിക്ക് തുടക്കം

കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതി കുറുന്തോട്ടി കൃഷിക്ക് തുടക്കം

20

കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതിയുടെ ഭാഗമായി അരിമ്പൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീ മോഡല്‍ സി.ഡി.എസും സംയുക്തമായി നടപ്പിലാക്കുന്ന കുറുന്തോട്ടി കൃഷിക്ക് തുടക്കമായി. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഒരേക്കര്‍ സ്ഥലത്താണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പ്രെ ാഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ കൃഷിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഓമന അശോകന്‍ അധ്യക്ഷയായി. കൃഷിക്കാവശ്യമായ 20,000 കുറുന്തോട്ടി തൈകള്‍ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റിയാണ് സൗജന്യമായി നല്‍കിയത്. ചടങ്ങില്‍ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജിത, സി.ജി.സജീഷ്, ദീപ വിനീഷ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി.ജി.ഗോപിക, കെ.രാഗേഷ്, സി.ഡി.എസ് അംഗം മഹേശ്വരി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!