27.2 C
Kunnamkulam
Saturday, August 15, 2026
Home CCTV Desk കാലവർഷ മഴയിൽ 22 ശതമാനം കുറവ് ; 7 ജില്ലകളിൽ മഴ കുറഞ്ഞു

കാലവർഷ മഴയിൽ 22 ശതമാനം കുറവ് ; 7 ജില്ലകളിൽ മഴ കുറഞ്ഞു

23

പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്. ജൂൺ ഒന്ന് മുതൽ കണക്കാക്കുന്ന കാലവർഷ സീസണിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. ഏഴ് ജില്ലകളിൽ മഴ കുറഞ്ഞു. വയനാട്ടിൽ 51 ശതമാനമാണ് മഴ കുറഞ്ഞത്. ഇടുക്കിയിൽ 44 ശതമാനം മഴ കുറവുണ്ട്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും രണ്ട് ശതമാനം അധികം മഴ കിട്ടി. ഇക്കൊല്ലം സാധാരണയേക്കാൾ കുറവ് മഴയ്ക്കേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ജൂലൈ അവസാനവും ആഗസ്റ്റ് ആദ്യവും കിട്ടി. തീവ്ര മഴ ദിവസങ്ങളാണ് മഴക്കുറവിനെ അൽപമെങ്കിലും മറികടക്കാൻ സഹായിച്ചത്.

 

ADVERTISEMENT
error: Content is protected !!