28.7 C
Kunnamkulam
Sunday, November 15, 2026
Home CCTV Desk വംശനാശഭീഷണി നേരിടുന്ന കുളവെട്ടി വൃക്ഷത്തൈകള്‍ കലശമല ആര്യലോക് ആശ്രമത്തില്‍ നട്ടുപിടിപ്പിച്ചു

വംശനാശഭീഷണി നേരിടുന്ന കുളവെട്ടി വൃക്ഷത്തൈകള്‍ കലശമല ആര്യലോക് ആശ്രമത്തില്‍ നട്ടുപിടിപ്പിച്ചു

5

കടുത്ത വംശനാശഭീഷണി നേരിടുന്ന കുളവെട്ടി വൃക്ഷത്തൈകള്‍ കലശമല ആര്യലോക് ആശ്രമത്തില്‍ നട്ടുപിടിപ്പിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജും ആര്യലോക് ആശ്രമവും ചേര്‍ന്നാണ് അപൂര്‍വ്വ സസ്യങ്ങള്‍ വളരുന്ന ആശ്രമത്തിന്റെ ആര്യവനത്തില്‍ തൈകള്‍ നട്ടത്. സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. പി വി ആന്റോയാണ് കുളവെട്ടി വൃക്ഷതൈകള്‍ സമാഹരിച്ച് നല്‍കിയത്. ആശ്രമത്തിലെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി അസിസ്റ്റന്റ് എം. ജ്യോതി, സിമി, ശ്രീലോക എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!