24.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Guruvayur പരദേവതാ ക്ഷേത്രക്കുളത്തിൽ നഷ്ടപ്പെട്ട സ്വർണമാല കണ്ടെടുത്ത് സ്കൂബാ സംഘം

പരദേവതാ ക്ഷേത്രക്കുളത്തിൽ നഷ്ടപ്പെട്ട സ്വർണമാല കണ്ടെടുത്ത് സ്കൂബാ സംഘം

83

ഗുരുവായൂര്‍ കോട്ടപ്പടി പരദേവതാ ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്വര്‍ണമാല അഗ്‌നിരക്ഷാസേന സ്‌കൂബാ സംഘം മുങ്ങിയെടുത്തു നല്‍കി. ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തിലെ നാദസ്വര വിദ്യാര്‍ത്ഥി അമല്‍ മാധവിന്റെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് കുളത്തില്‍ വീണത്. ഏകദേശം 22 അടി താഴ്ചയുള്ള കുളത്തില്‍ നിന്ന് മാല കണ്ടെത്തുന്നതിനായി ഗുരുവായൂര്‍ അഗ്‌നിരക്ഷാസേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്.സുമന്‍, സനില്‍ എന്നിവരാണ് മുങ്ങിതപ്പിയെടുത്തത്. ഏകദേശം ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മാല കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുവായൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഡി.സജിത് ലാല്‍, മാല അമല്‍ മാധവിന്റെ പിതാവും നാദസ്വര വിദ്വാനുമായ പുഷ്പദാസിന് കൈമാറുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!