30.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Kechery ആളൂരില്‍ തുടര്‍ക്കഥയായി ബാറ്ററി മോഷണം ; രണ്ടു വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോയി

ആളൂരില്‍ തുടര്‍ക്കഥയായി ബാറ്ററി മോഷണം ; രണ്ടു വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോയി

24

ആളൂരില്‍ വാഹനങ്ങളുടെ ബാറ്ററി മോഷണം പോകുന്നത് തുടര്‍ക്കഥയാകുന്നു. നിറുത്തിയിട്ട വാഹനങ്ങളില്‍ നിന്ന് രാത്രികാലങ്ങളില്‍ ബാറ്ററികള്‍ മോഷണം പോകുന്നത് നിത്യ സംഭവമായി മാറുന്നു.ആളൂര്‍ തിരുത്തി ആളൂര്‍ മന .റോഡ് എന്നിവടങ്ങളില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടി വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോയത് കഴിഞ്ഞ ദിവസം മേഖലയിലെ കിഴക്കാളൂര്‍ മഠപറമ്പ് ക്ഷേത്രമൈതാനിയില്‍ നിറുത്തിയിട്ട വാഹനങ്ങളുടെ ബാറ്ററികളാണ് മോഷണം പോയിരുന്നു. ആളൂര്‍ തിരുത്തിയില്‍ ചൂണ്ടപുരയ്ക്കല്‍ ജയാനന്ദന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 46 ഡി 9118 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ടിപ്പര്‍ലോറിയുടെയും മന റോഡില്‍ കല്ലായി ശിവദാസന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 53 ബി 2774 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള മിനി ഗുഡ്സ് വാഹനത്തിന്റെയും ബാറ്ററികളാന്ന് മോഷണം പോയത്. വാഹനങ്ങളില്‍ ഘടിപ്പിച്ച ബാറ്ററികളുടെ നെട്ടും ബോള്‍ട്ടും അഴിച്ചെടുത്താണ് മോഷ്ടാക്കള്‍ ബാറ്ററികള്‍ കൊണ്ടുപോയിട്ടുള്ളത്. ഒരു മേഖല കേന്ദ്രീകരിച്ച് തന്നെ
നിത്യേനെയെന്നോണ്ണം വാഹനങ്ങളിലെ ബാറ്ററികള്‍ മാത്രം മോഷണം പോകു അതിന് പിന്നില്‍ പ്രദേശത്തെ കുറിച്ച് വ്യക്തമായി അറിയുന്നവരാണോ മോഷ്ടാക്കള്‍ എന്ന സംശയം നാട്ടുക്കാര്‍ക്കുണ്ട്. മേഖലയില്‍ നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്ത പ്രദേശങ്ങള്‍ നോക്കിയാണ് ബാറ്ററികള്‍ മോഷണം പോകുന്നത്. മോഷണം തുടര്‍ക്കഥയാകുമ്പോള്‍, പോലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയോടെയുള്ള അന്വേഷണവും ശക്തമായ രാത്രികാല പട്രോളിങ്ങും ഉണ്ടാകണമെന്ന് കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ലിയ ജോജോ പറഞ്ഞു . ഒരാഴച്ചക്കിടെ ആളൂര്‍ മേഖലയില്‍ നിന്ന് അഞ്ചിലേറെ വാഹനങ്ങളുടെ ബാറ്ററികളാണ് മോഷ്ടാക്കള്‍ കവര്‍ന്നിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ അരിയന്നൂരിലെ വര്‍ക്കഷോപ്പില്‍ നിന്നും വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോയിരുന്നു.

 

ADVERTISEMENT
error: Content is protected !!