25.8 C
Kunnamkulam
Sunday, October 4, 2026
Home Bureaus Perumpilavu ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഒരുക്ക ധ്യാനം

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഒരുക്ക ധ്യാനം

50

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന്റെ ഭാഗമായി ഒരുക്ക ധ്യാനം നടത്തി.ഞായറാഴ്ച വൈകിട്ട് നടന്ന സന്ധ്യ പ്രാര്‍ത്ഥനയ്ക്ക് വികാരി അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണില്‍കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ധ്യാനം റോയ് മാന്നാമംഗലം നയിച്ചു
സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടുവരെയാണ് പെരുന്നാള്‍ ആഘോഷം.എട്ടു ദിവസങ്ങളിലും രാവിലെ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന ,പകല്‍ ധ്യാനയോഗം ,വൈകീട്ട് സന്ധ്യാനമസക്കാരം ,ഗാന ശൂശ്രുഷ , എട്ടുനോമ്പ് സുവിശേഷ യോഗം എന്നിവ നടക്കും. പള്ളി സ്ഥാപിച്ച പരിശുദ്ധ യൂയാക്കീം മോര്‍ കൂറിലോസ് ബാവ, ബസേലിയോസ് പൗലോസ് ദ്വിതിയന്‍ ബാവ എന്നിവരുടെ അനുസ്മരണവും നടക്കും.ആറ് ദിവസങ്ങളില്‍ വൈകിട്ട് ഏഴിന് സുവിശേഷ മഹായോഗം ,അഞ്ചാം തിയ്യതി രാത്രി ഒമ്പത്തിന് മുട്ടുകുത്തല്‍ വഴിപാട് ,ഏഴാം തിയ്യതി രാത്രി ഏഴിന് പ്രസിദ്ധമായ എട്ടുനോമ്പ് റാസ ,ദൈവമാതാവിന്റെ വിശുദ്ധ സൂനോറെ വണക്കം ,അത്താഴ സദ്യ എന്നിവ നടക്കും. രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന ,പ്രദക്ഷിണം ,നേര്‍ച്ചസദ്യ എന്നിവയും ഉണ്ടാകും. വികാരി ഫാ.അബ്രഹാം യാക്കോബ് പൂവത്തു മണ്ണില്‍ ,ട്രസ്റ്റി സി.യു. ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!