29.3 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Kechery കൈപ്പറമ്പ് ഭഗവതി വീര ഭദ്രസ്വാമി ക്ഷേത്രത്തില്‍ മോഷണം

കൈപ്പറമ്പ് ഭഗവതി വീര ഭദ്രസ്വാമി ക്ഷേത്രത്തില്‍ മോഷണം

2

കൈപ്പറമ്പ് ഭഗവതി വീര ഭദ്രസ്വാമി ക്ഷേത്രത്തില്‍ മോഷണം. പുറ്റേക്കര ഭഗവതി വീര ഭദ്രസ്വാമി ക്ഷേത്രത്തില്‍ ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടും ശ്രീകോവിലിന്റെ വാതിലിന്റെ പൂട്ടും മോഷ്ടാവ് തകര്‍ത്തു വെങ്കിലും ഭണ്ഡാരങ്ങളിലെ പണം കഴിഞ്ഞ ദിവസം എടു ആതിരുന്നതിനാല്‍ തീര്‍ത്തതിനാല്‍ കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. ഭണ്ഡാരത്തില്‍ ബാക്കിയുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ മോഷ്ടാവ് കൊണ്ടുപോയിട്ടില്ല. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നതിനു പുറമേ, തൊട്ടടുത്ത വീട്ടിലെ ഹോണ്ടയുടെ സ്‌കൂട്ടറും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!