ചാവക്കാട് കോടതിയുടെ പുതിയ കെട്ടിട സമുച്ചയം പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത് ഓണ്‍ലൈന്‍ വഴി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമിനി സെന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട് വിശിഷ്ടാതിഥിയായി സംസാരിച്ചു.
ചാവക്കാട് കോടതി സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന പൊതുസമ്മേളനം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോബി ഡേവിഡ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജെറി കെ. ജോസ് സ്വാഗതം ആശംസിച്ചു.ചടങ്ങില്‍ പോക്‌സോ ജഡ്ജ് സുരേഷ്‌കുമാര്‍, സബ് ജഡ്ജ് ലക്ഷ്മി എസ്., മജിസ്‌ട്രേറ്റ് ശാരിക സത്യന്‍, ചാവക്കാട് മുന്‍സിഫ് ജെ. അരവിന്ദ്, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ വിവിധ ജനപ്രതിനിധികള്‍, ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍, അഭിഭാഷകര്‍, കോടതി ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് വര്‍ണ്ണാഭമായ ഘോഷയാത്രയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.



