29.3 C
Kunnamkulam
Wednesday, August 19, 2026
Home CCTV Stories ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം ; ഫോട്ടോഗ്രാഫി ജീവിത ലഹരിയാക്കി സുജി ആതിരയുടെ 48 വര്‍ഷം

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം ; ഫോട്ടോഗ്രാഫി ജീവിത ലഹരിയാക്കി സുജി ആതിരയുടെ 48 വര്‍ഷം

27

42 വര്‍ഷത്തെ ഫോട്ടോഗ്രഫി പ്രവര്‍ത്തനത്തിനിടയില്‍ 58 പുരസ്‌കാരങ്ങള്‍. സുജി ആതിരക്ക് ഫോട്ടോഗ്രാഫി എന്നത് ജീവിത മാര്‍ഗ്ഗമല്ല മറിച്ച് ജീവിത ലഹരിയാണ്. ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ പരിചയപ്പെടാം സുജീന്ദ്രന്‍ എന്ന സുജി ആതിരയെ ക്യാമറക്കണ്ണിലൂടെ ജീവിതത്തെ നോക്കിക്കണ്ട്, അതിലെ അപൂര്‍വ്വ നിമിഷങ്ങളെ ഒപ്പിയെടുത്ത നാലര പതിറ്റാണ്ടിലധികം നീണ്ട സര്‍ഗ്ഗസഞ്ചാരം. ഫോട്ടോഗ്രാഫി മേഖലയില്‍ 48 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ കലാകാരന്റെ ശേഖരത്തിലുള്ളത് 5 നാഷണല്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 58 പുരസ്‌കാരങ്ങളാണ്. അന്‍പതുകളിലും ക്യാമറയോടുള്ള അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം തന്റെ 22-ാം വയസ്സിലാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫിയിലേക്ക് കാല്‍വെക്കുന്നത്.ചെറുപ്പം മുതലേ മനസ്സില്‍ കൂടിയ ക്യാമറ പ്രേമം തന്നെയാണ് ഇദ്ദേഹത്തെ ഈ മേഖലയിലേക്ക് നയിച്ചത്. തുടക്കത്തില്‍ മെക്കാനിക്കല്‍ ജോലി നോക്കിയിരുന്നെങ്കിലും മനസ്സിലെ ലക്ഷ്യം ഫോട്ടോഗ്രാഫി തന്നെയായിരുന്നു. പെരുമ്പടപ്പിലെ ഒരു സ്റ്റുഡിയോയില്‍ ജോലി ചെയ്ത് അനുഭവസമ്പത്ത് നേടിയ ശേഷം, കൂടുതല്‍ അനുഭവസമ്പത്തിനായി മദ്രാസിലേക്ക് വണ്ടി കയറി. അവിടെ നിന്നാണ് ഫോട്ടോഗ്രാഫിയുടെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ചെടുത്തത്.യാത്രകളിലും മറ്റും അതിമനോഹരമായ ഒരു ഫ്രെയിം കണ്ടാല്‍ അത് വിട്ടുകളയാന്‍ ഇദ്ദേഹം തയ്യാറല്ല. കൃത്യമായ വെളിച്ചവും ഭാവവും ഒത്തുവരുന്ന നിമിഷത്തിനായി മണിക്കൂറുകളോ ചിലപ്പോള്‍ ദിവസങ്ങളോ ആണ് കാത്തിരിക്കുന്നത്.’ഒരു നല്ല ചിത്രത്തിനായി എത്ര സമയം കാത്തിരിക്കാനും ഞാന്‍ തയ്യാറാണ്. ആ കാത്തിരിപ്പാണ് ഫോട്ടോഗ്രാഫിയുടെ യഥാര്‍ത്ഥ സംതൃപ്തി എന്ന് സുജി ആതിര പറയുന്നു.’വിവിധ മത്സരങ്ങള്‍ക്കായി സമയബന്ധിതമായി പ്രഖ്യാപിക്കുന്ന വിഷയങ്ങള്‍ക്കനുസരിച്ച് തന്റെ ശേഖരത്തിലെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാറുണ്ട്. ഒരു ഫോട്ടോക് മൂന്ന് അവാര്‍ഡ് കിട്ടിയതും സുജിയുടെ അഭിമാന നേട്ടമാണ്. പെരുമ്പടപ്പിലെ കരിങ്കല്ലത്താണി പാടശേഖരത്തിന്റെ രമണീയത ക്യാമറയില്‍ പകര്‍ത്തിയതിനാണ് ഈ മൂന്ന് അവാര്‍ഡുകള്‍ തേടിയെത്തിയത്. കുന്നംകുളം സി സി ടീവി ഇറക്കിയിരുന്ന കലണ്ടറുകളിലും മറ്റു പരസ്യങ്ങളിലും ഒരു കാലത്ത് സുമിയുടെ ഫോട്ടോ ഉപയോഗിച്ചിരുന്നു. തന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളെല്ലാം ഇദ്ദേഹം ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു. പിന്നിട്ട നാളുകളിലെ ഓര്‍മ്മയ്ക്കായി തന്റെ ആദ്യകാല ക്യാമറ വീടിന്റെ പ്രധാന വാതിലിന് സമീപമുള്ള ജനലില്‍ മരത്തില്‍ മനോഹരമായി കൊത്തിവെച്ച് സൂക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം.രാജി സഖിയായി ഒപ്പമുണ്ട്. ആതിര, ആവണി, അപര്‍ണ എന്നിവരാണ് മക്കള്‍. കുടുംബത്തിന്റെ വലിയ പിന്തുണ തന്നെയാണ് തന്റെ ഈ പുരസ്‌കാര നേട്ടങ്ങള്‍ക്കെല്ലാം പിന്നിലെ കരുത്തെന്ന് ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ADVERTISEMENT
error: Content is protected !!