28.3 C
Kunnamkulam
Thursday, August 20, 2026
Home Bureaus Erumapetty പഴവൂരില്‍ ആടുമോഷണശ്രമം ; 4 പേര്‍ പിടിയില്‍

പഴവൂരില്‍ ആടുമോഷണശ്രമം ; 4 പേര്‍ പിടിയില്‍

35

എരുമപ്പെട്ടി പഴവൂരില്‍ ആട് മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പഴവൂര്‍ പുത്തന്‍പീടികയില്‍ സാദിഖിന്റെ ഫാമിലെ ആടുകളെ മോഷ്ടിക്കുവാനെത്തിയ 4 പേരാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശി നസീറും ഇയാളുടെ മകനും ഉള്‍പ്പടെ നാല് പേരാണ് പ്രതികള്‍. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. അറവുശാല നടത്തുന്ന സാദിഖിന്റെ ഫാമില്‍ നിന്നാണ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. വാഹനത്തില്‍ ആടുകളെ കയറ്റുന്നതിനിടയില്‍ ശബ്ദം കേട്ട അയല്‍വാസി വാഹനം തടഞ്ഞ് സാദിഖിനേയും നാട്ടുകാരേയും വിവരമറിയിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രതികള്‍ തൊട്ടടുത്തുള്ള വനത്തിലേക്ക് കയറി. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുലര്‍ച്ചെ 5 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയില്‍ വനത്തിലെ പാറകൂട്ടത്തിന് മുകളില്‍ കിടന്നുറങ്ങുകയായിരുന്നു പ്രതികള്‍. തുടര്‍ന്ന് എരുമപ്പെട്ടി പോലീസെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

 

ADVERTISEMENT
error: Content is protected !!